IndiaLatest

ഓണ്‍ലൈന്‍ മാര്‍ക്കറ്റ് തുടങ്ങാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് തുടങ്ങാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ‘ദില്ലി ബസാര്‍’ എന്ന പേരിട്ട പോര്‍ട്ടല്‍ അടുത്ത വര്‍ഷം ആഗസ്റ്റില്‍ തയ്യാറാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. പോര്‍ട്ടല്‍ യാഥാര്‍ഥ്യമാകുന്നതോടെ ഡല്‍ഹിയിലെ ജനപ്രിയ വിപണികളായ ഖാന്‍ മാര്‍ക്കറ്റ്, ലജ്പത് നഗര്‍ എന്നിവയ്ക്ക് ആഭ്യന്തരവും ആഗോളവുമായ വ്യാപനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘ആളുകള്‍ക്ക് ഇഷ്ടമുള്ള ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാനും അവ വാങ്ങാനും കഴിയുന്ന വെര്‍ച്വല്‍ മാര്‍ക്കറ്റുകള്‍ പോര്‍ട്ടലില്‍ ഉണ്ടാകും. ഇതിന്റെ ഭാഗമായി വെര്‍ച്വല്‍ എക്‌സിബിഷനുകള്‍ നടത്തും. ഡല്‍ഹിയിലെ എല്ലാ പ്രമുഖ ഷോപ്പുകളും അവയുടെ ഉല്‍പ്പന്നങ്ങളും ഉള്‍ക്കൊള്ളുന്ന തരത്തിലായിരിക്കും പോര്‍ട്ടലിന്റെ പ്രവര്‍ത്തനം. വ്യാപാരികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ അഗോള തലത്തില്‍ വരെ വില്‍ക്കാന്‍ കഴിയും. ഡല്‍ഹിയുടെ ജി.ഡി.പി, നികുതി വരുമാനം, തൊഴില്‍, സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യവെക്കുത്’- അദ്ദേഹം പറഞ്ഞു.

‘ഡല്‍ഹിയിലെ എല്ലാ വ്യാപാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ആഗോള ഓണ്‍ലൈന്‍ ഐഡന്റിറ്റി നല്‍കുന്ന ഒരു അത്യാധുനിക പോര്‍ട്ടലാണ് ദില്ലി ബസാര്‍. ഉപഭോക്തക്കള്‍ക്ക് ദല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ വെര്‍ച്വല്‍ യാത്ര നടത്താനും അവര്‍ക്ക് ഇഷ്ടമുള്ള ഏത് ഉല്‍പ്പന്നവും അവരുടെ വീട്ടില്‍ നിന്ന് തന്നെ വാങ്ങാനും കഴിയുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Related Articles

Back to top button