InternationalLatest

പെണ്മക്കളെ വില്‍ക്കേണ്ട ദുരവസ്ഥയെന്ന് അഫ്ഗാന്‍ കുടുംബം

“Manju”

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പിഞ്ച് പെണ്‍കുഞ്ഞുങ്ങളെ വൃദ്ധന്മാര്‍ക്ക് വിവാഹം കഴിച്ചു നല്‍കേണ്ട ഗതികേടിലാണ് മാതാപിതാക്കള്‍.
ചില കുടുംബങ്ങളില്‍ രണ്ട് പെണ്‍കുട്ടികളെയൊക്കെയാണ്വില്‍ക്കേണ്ടി വരുന്നത്. ഇവിടെ അംഗങ്ങള്‍ കൂടുതല്‍ ആയതിനാലാണിത്. എട്ട് അംഗങ്ങളുള്ള കുടുംബത്തിന് മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ട് ആയതോടെ രണ്ട് പെണ്മക്കളെ വിറ്റ ദുരവസ്ഥ പങ്കുവെയ്ക്കുകയാണ് അബ്ദുള്‍ മാലിക് എന്ന പിതാവ്. തന്റെ പന്ത്രണ്ടുകാരിയായ മകളെ പണം വാങ്ങി മറ്റൊരാള്‍ക്ക് വിറ്റത് കുറച്ച്‌ മാസങ്ങള്‍ക്ക് മുന്‍പായിരുന്നു. എന്നാല്‍, മൂത്തമകളെ വിറ്റതിലൂടെ കിട്ടിയ പണം ഒന്നിനും തികയാതെ വന്നതോടെയാണ് രണ്ടാമത്തെ കുഞ്ഞിനെയും വില്‍ക്കേണ്ടി വന്നത്.
താലിബാന്‍ ഭരണം അഫ്ഗാനിസ്ഥാനിലെ ഗ്രാമീണ ജീവിതങ്ങളെ അത്രമേല്‍ തകര്‍ത്തു കളഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന അഫ്ഗാനിസ്ഥാന്‍ സമ്ബദ്ഘടനയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന തീരുമാനവുമായി താലിബാന്‍. രാജ്യത്ത് വിദേശ കറന്‍സിയുടെ ഉപയോഗം നിരോധിച്ചു കൊണ്ട് താലിബാന്‍ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും താലിബാന്‍ അറിയിച്ചു. ഇത് തകര്‍ന്നിരിക്കുന്ന അഫ്ഗാന്‍ ജനതയെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന നടപടിയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്

Related Articles

Back to top button