KeralaLatest

വിൽക്കലാമേള “സദ്ഗുരു” അരങ്ങിലെത്തുന്നു.

“Manju”

സ്വാമി ഗുരുരത്നം ജ്ഞാന തപസി രചിച്ച ” ഗുരുവിന്റെ ജീവിത ചരിത്രം ” എന്ന പുസ്തകത്തെ
ആസ്പദമാക്കി വടകര ബ്രാഞ്ച് ആശ്രമത്തിലെ കലാകാരന്മാർ
“സദ്ഗുരു” എന്ന വിൽക്കലാമേള അണിയിച്ചൊരുക്കുന്നു.

ശാന്തിഗിരി കോഴിക്കോട് വിശ്വവിജ്ഞാന മന്ദിരത്തിന്റെ സമർപ്പണത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ ഏപ്രിൽ 8ന് രാത്രി 8 മണിക്ക് വിൽക്കലാമേള അവതരിപ്പിക്കും.

ആദരണീയ സ്വാമി അർച്ചിത്ത് രചിച്ച അവതരണ ഗാനത്തിന് ശിവജികൃഷ്ണയാണ് സംഗീതം നൽകിയിരിക്കുന്നത്. വിൽക്കലാമേളയുടെ ആവിഷ്കാരവും സംവിധാനവും നിർവ്വഹിക്കുന്നത് വി.എം.സുരേഷ് കുമാർ ആണ് .

അരങ്ങിലും അണിയറയിലുമായി 25 -ഓളം കലാകാരന്മാരെ അണിനിരത്തിയാണ് ” സദ്ഗുരു ” എന്ന വിൽക്കലാമേള ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button