KeralaLatest

മണ്ണെണ്ണ വില വര്‍ദ്ധന: മത്സ്യബന്ധനം ദുരിതത്തില്‍

“Manju”

മണ്ണെണ്ണ വില വർധന: മത്സ്യബന്ധനം ദുരിതക്കടലിൽ | Kerosene price hike: Fishing in distress | Madhyamam
കൊ​ല്ലം: ഇ​ന്ധ​ന, പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​ക്ക്​ പി​ന്നാ​ലെ മ​ണ്ണെ​ണ്ണ വി​ല​യും കു​ത്ത​നെ ഉ​യ​ര്‍​ത്തി​യ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​ടി​ത്തീ​യാ​യി.

പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ല്‍ പ​ല​ര്‍​ക്കും ആ​ദ്യം പ​ണ​മ​ട​യ്​​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യു​ള്ള​തി​നാ​ല്‍ സ​ബ്സി​ഡി മ​ണ്ണെ​ണ്ണ വാ​ങ്ങാ​ന്‍ ക​ഴി​യി​ല്ല. സ​ബ്സി​ഡി പി​ന്നീ​ടാ​ണ് അ​ക്കൗ​ണ്ടി​ലെ​ത്തു​ന്ന​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ബ്സി​ഡി മ​ണ്ണെ​ണ്ണ ക​രി​ഞ്ച​ന്ത​ക്കാ​ര്‍ കൊ​ണ്ടു​പോ​കാ​റാ​ണ് പ​തി​വ്. ഒ​രു മാ​സം ശ​രാ​ശ​രി 100 ലി​റ്റ​ര്‍ മ​ണ്ണെ​ണ്ണ​വ​രെ​യാ​ണ് സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് വ​ഴി ന​ല്‍​കി​യി​രു​ന്ന​ത്. മ​ത്സ്യ​ഫെ​ഡ് വ​ഴി 140 ലി​റ്റ​റും ല​ഭി​ക്കും. നി​ല​വി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ് 44.50 രൂ​പ​ക്കും മ​ത്സ്യ​ഫെ​ഡ് 25 രൂ​പ സ​ബ്സി​ഡി അ​ട​ക്കം 103.8 രൂ​പ​ക്കു​മാ​ണ് മ​ണ്ണെ​ണ്ണ ന​ല്‍​കു​ന്ന​ത്. വ​ര്‍​ധ​ന വ​ന്ന​തോ​ടെ വി​ല​യി​ല്‍ മാ​റ്റം​വ​രും. ചെ​റി​യ വ​ള്ള​ങ്ങ​ള്‍​ക്ക് ദി​വ​സം ക​ട​ലി​ല്‍ പോ​കാ​ന്‍ 50-60 ലി​റ്റ​ര്‍ മ​ണ്ണെ​ണ്ണ വേ​ണ്ടി​വ​രും.
വി​പ​ണി​യി​ല്‍ മ​ണ്ണെ​ണ്ണ വി​ല കൂ​ടി​യി​ട്ടും സ​ബി​സി​ഡി നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചി​ട്ടി​ല്ല. സ​ബ്സി​ഡി വി​ത​ര​ണം ഇ​ട​ക്കി​ട​ക്ക് മു​ട​ങ്ങു​ന്നെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. മ​ത്സ്യ​ല​ഭ്യ​ത വ​ള​രെ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ണ്ണെ​ണ്ണ വ​ലി​യ വി​ല​യ്ക്ക് പു​റ​ത്തു​നി​ന്ന്​ വാ​ങ്ങി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ക​ന​ത്ത ന​ഷ്​​ട​മാ​ണ് നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. വി​ല​ക്ക​യ​റ്റ​ത്തി​ന​നു​സ​രി​ച്ച്‌ സ​ബ്സി​ഡി​യി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കൊ​ല്ലം തീ​ര​ത്ത് ശ​രാ​ശ​രി 600 വ​ള്ള​ങ്ങ​ളാ​ണ് ദി​നം​പ്ര​തി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യി​വ​രു​ന്ന​ത്. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഓ​രോ​ന്നാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​ട​ക്കം ആ​ശ​ങ്ക​യി​ലാ​ണ്.

Related Articles

Back to top button