InternationalLatest

ആസിയാൻ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കും:അമേരിക്ക

“Manju”

വാഷിംഗ്ടൺ: ആസിയാൻ മേഖലയിൽ സഹകരണം ശക്തമാക്കി അമേരിക്ക. മലേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുമായിട്ടാണ് അമേരിക്ക വാണിജ്യപ്രതിരോധ മേഖലയിൽ പങ്കാളിത്തം ഉറപ്പിക്കുന്നത്. അമേരിക്കയുടെ വ്യാപാര വാണിജ്യ സഹകരണത്തിനെതിരെ ചൈന പ്രസ്താവന ഇറക്കിയിരുന്നു. ഏഷ്യൻ രാജ്യങ്ങളിൽ അമേരിക്കയുടെ ഇടപെടൽ നിയമലംഘനമാണെന്നാണ് ചൈനയുടെ വാദം. ആസിയാൻ മേഖലയിലെ ചൈനയുടെ എതിർപ്പിനെ അവഗണിച്ചാണ് അമേരിക്കയുടെ നീക്കം.

പസഫിക് കേന്ദ്രീകരിച്ച് പ്രതിരോധം ശക്തമാക്കിയ അമേരിക്ക നീക്കത്തെ ചൈന അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. തങ്ങളുടെ അധിനിവേശ സ്വഭാവമാണ് അമേരിക്ക ദ്വീപ് രാജ്യങ്ങളുടെ മേൽ കാണിക്കുന്നതെന്നാണ് ചൈന ആരോപിക്കുന്നത്. മ്യാൻമറിലും അഫ്ഗാനിലും അമേരിക്ക നയതന്ത്രമായ നീക്കം നടത്തുന്നതിനോടും ചൈന എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അമേരിക്ക ടിബറ്റൻ വിഷയത്തിലും ഇടപെടുന്നതും ചൈന വീക്ഷിക്കുന്നുണ്ട്.

അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും രാജ്യങ്ങളുമായി വിവിധ വിഷയങ്ങളിൽ ബന്ധപ്പെട്ടു. ഏഷ്യൻ മേഖലയിലെ എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധമാണ് പുലർത്തുന്നതെന്നും ഭാവിയിലും വാണിജ്യ പ്രതിരോധ സഹായം നൽകുമെന്നും അമേരിക്ക അറിയിച്ചു.

Related Articles

Back to top button