KeralaLatest

നടി കെ പി എ സി ലളിത ആശുപത്രിയിൽ

“Manju”

എറണാകുളം :സിനിമാ താരം കെ പി എ സി ലളിത ആശുപത്രിയിൽ. കടുത്ത പ്രമേഹവും, കരൾ രോഗവും മൂർച്ഛിച്ചതിനെത്തുടർന്നാണ് നടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ.പി.എ.സിയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്‍മെന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്‌സണാണ് കെ.പി.എ.സി. ലളിത.

കഴിഞ്ഞ കുറെ ദിവസങ്ങളായി ആശുപത്രിയിലായിരുന്ന ലളിതയെ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.

Related Articles

Back to top button