InternationalLatestSports

‍ മികച്ച മുന്നേറ്റവുമായി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നാം സ്ഥാനത്ത്

“Manju”

ശ്രീജ.എസ്

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ മികച്ച മുന്നേറ്റം നടത്തി . വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് 7 സ്ഥാനങ്ങള്‍ കയറി മൂന്നാം സ്ഥാനത്ത് എത്തി.

നിലവില്‍ 904 റേറ്റിംഗ് പോയിന്റുമായി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സ് ആണ് ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 843 റേറ്റിംഗ് പോയിന്റുമായി ന്യൂസിലാന്‍ഡ് ബൗളര്‍ നീല്‍ വാഗ്നറാണ് രണ്ടാം സ്ഥാനത്ത്. 823 റേറ്റിംഗ് പോയിന്റുമായാണ് സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നാം സ്ഥാനത്ത് എത്തിയത്.

ബാറ്റ്സ്മാന്‍മാരുടെ ടെസ്റ്റ് പട്ടികയില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത് ആണ് ഒന്നാം സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ആണ് ഒന്നാം സ്ഥാനത്ത്.

Related Articles

Back to top button