IndiaLatest

മരണാനന്തര ബഹുമതിയായി സുഷമ സ്വരാജിന് പത്മവിഭൂഷണ്‍

“Manju”

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് മരണാന്ത ബഹുമതിയായി പത്മവിഭൂഷണ്‍ സമ്മാനിച്ചു. രാഷ്ട്രപതി രാം നാദ് തിങ്കളാഴ്ച്ചയാണ് പത്മപുരസ്കാരങ്ങള്‍ സമ്മാനിച്ചത്. സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജ് അവാര്‍ഡ് ഏറ്റുവാങ്ങി.
അവാര്‍ഡ് ദാന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശ കാര്യ മന്ത്രി എസ്.ജയ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ്, ഹൃദയാഘാതത്തെ തുടര്‍ന്ന് 2019 ആഗസ്റ്റ് 6നാണ് മരിച്ചത്. 1998ല്‍ ഡല്‍ഹിയില്‍ നിന്ന് വിജയിച്ച സുഷമ ഡല്‍ഹിയിലെ ആദ്യത്തെ വനിത മുഖ്യമന്തിയായിരുന്നു. അടല്‍ ബിഹാരി ബാജ്പേയ് മന്ത്രിസഭകളിലും സുഷമ സ്വരാജ് അംഗമായിരുന്നു.

Related Articles

Back to top button