IndiaLatest

കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ ടെലഗ്രാം വഴി ചോര്‍ന്നു

“Manju”

തിരുവനന്തപുരം: കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങള്‍ ടെലഗ്രാം വഴി ചോര്‍ന്നു. ടെലഗ്രാമിലെ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ആ നമ്പര്‍ വഴി കോവിൻ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരുടെയെല്ലാം ഐഡി കാര്‍ഡ് വിവരങ്ങള്‍, ജനനത്തീയതി, വാക്സിൻ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവ സന്ദേശ രൂപത്തില്‍ മറുപടിയായി ലഭിക്കുകയാണ്.

വാക്സിൻ വിവരങ്ങള്‍ സുരക്ഷിതമെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോഴാണ് ഗുരുതര സുരക്ഷാവീഴ്ച. ഒരു വ്യക്തിയുടെ ഫോണ്‍ നമ്പറുണ്ടെങ്കില്‍ അയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ ലഭിക്കുമെന്നതാണ് ഇതില്‍ ഏറ്റവും ഗൗരവതരം.

തിരിച്ചറിയല്‍ രേഖയായി പാസ്പോര്‍ട്ട് നമ്പറാണ് നല്‍കിയതെങ്കില്‍ അതും കിട്ടും. കേരളത്തില്‍ മാത്രമല്ല, പുറത്തുള്ളവരുടെ മൊബൈല്‍ നമ്പര്‍ നല്‍കിയാലും വിവരങ്ങള്‍ ലഭിക്കും. കോവിൻ പോര്‍ട്ടലില്‍നിന്നാകാം വിവരചോര്‍ച്ചയെന്നാണ് സൂചന.

Related Articles

Back to top button