IndiaLatest

കോവിഡ് വാക്‌സിനേഷനിലും പരിശോധനാ നിരക്കിലും ഒന്നാമതായി യുപി

“Manju”

ലക്‌നൗ: കോവിഡ് പ്രതിരോധ വാക്‌സിനേഷനിലും പരിശോധനാ നിരക്കിലും രാജ്യത്ത് ഒന്നാം സ്ഥാനം നേടി ഉത്തര്‍പ്രദേശ്. ഇതോടെ സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരെയും മുന്‍നിര പോരാളികളേയും അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ നേട്ടം സംസ്ഥാനം സ്വന്തമാക്കിയത് എല്ലാവരുടേയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഡിവിഷണല്‍, ജില്ലാതല ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് ലോകത്തിന്റെ മുഴുവന്‍ പ്രശംസ നേടുന്നത് എല്ലാവരുടേയും ഒരുമിച്ചുള്ള പ്രയത്‌നത്തിന്റെ ഫലമായാണ്. കോവിഡ് പരിശോധനയില്‍, വാക്‌സിനേഷനില്‍ എല്ലാം ഇന്ത്യയില്‍ തന്നെ ഏറ്റവും മുന്നിലാണ് ഉത്തര്‍പ്രദേശ്’ -അദ്ദേഹം പറഞ്ഞു.
നവംബര്‍ അവസാനത്തോടെ കോവിഡിന്റെ ആദ്യ ഡോസ് വാക്‌സിനില്‍ 100 ശതമാനം എന്ന നേട്ടം കൈവരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ‘നവംബര്‍ അവസാനത്തോടെ കോവിഡ് ആദ്യ ഡോസ് വാക്‌സിനില്‍ 100 ശതമാനം എന്ന നേട്ടം കൈവരിക്കുക എന്നതാകണം ലക്ഷ്യം. ഇതിനായി പ്രതിദിനം 25 മുതല്‍ 30 ലക്ഷം ഡോസ് വാക്‌സിന്‍ എങ്കിലും വിതരണം ചെയ്യണം. എല്ലാ ജില്ലകളിലും രാത്രി 10 മണി വരെയെങ്കിലും ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കണം. കഠിനമായ പ്രയത്‌നങ്ങളിലൂടെ മാത്രമേ നമുക്ക് ലക്ഷ്യം കൈവരിക്കാനാകൂ’ അദ്ദേഹം പറഞ്ഞു.

Related Articles

Back to top button