IndiaLatest

പണം പിന്‍വലിക്കാന്‍ കാര്‍ഡ് വേണ്ട

“Manju”

ന്യഡല്‍ഹി ; രാജ്യത്ത് ഇനി കാര്‍ഡ് ഇല്ലാതെയും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ആര്‍ബിഐ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നല്‍കി. കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാനാണ് എല്ലാ ബാങ്കുകളോടും എടിഎം ഓപ്പറേറ്റര്‍മാരോടും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടത്.

വൈകാതെ തന്നെ, എല്ലാ എടിഎമ്മുകളിലും ഐസിസിഡബ്ല്യു സംവിധാനം ലഭ്യമാക്കാനാണ് ആര്‍ബിഐ നിര്‍ദേശം. കൂടാതെ, ഐസിസിഡബ്ല്യു ഇടപാടുകള്‍ക്കുള്ള പിന്‍വലിക്കല്‍ പരിധികള്‍ എടിഎം പിന്‍വലിക്കലുകളുടെ പരിധിക്ക് അനുസൃതമായിരിക്കും എന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ ബാങ്കുകള്‍, എടിഎം നെറ്റ്‌വര്‍ക്കുകള്‍ എന്നിവയുമായി ബന്ധിപ്പിച്ച്‌ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് സുഗമമാക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് ഇതിനകം ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button