IndiaLatest

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി

“Manju”

മുംബൈ: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ മഹാരാഷ്‌ട്രയില്‍ യഥാര്‍ത്ഥ്യമാകുന്ന സുദിനത്തിനായാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. വൻ പദ്ധതിയുടെ ഭാഗമായി താന ഡിപ്പോ തയ്യാറെടുക്കുകയാണ്. 508 കിലോമീറ്റര്‍ ദൂരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ 153 കിലോമീറ്റര്‍ മഹാരാഷ്‌ട്രയിലാണ്. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷനാണ് ഇതിന്റെ ചുമതല. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള സംയുക്ത സഹകരണമാണ് പദ്ധതി. ജാപ്പനീസ് ഷിൻകാൻസെൻ ഡിപ്പോകളുടെ ശൈലിയിലാണ് ഇതിന്റെ രൂപകല്‍പ്പന.

താനെ ഡിപ്പോ 57 ഹെക്ടര്‍ വിസ്തൃതിയില്‍ അടിസ്ഥാന സൗകര്യങ്ങളോടെ വികസിപ്പിച്ചെടുത്തതാണ്. ഷിൻകാൻസെന്ഡ അല്ലെങ്കില്‍ ബുള്ളറ്റ് ട്രെയിൻ സംവിധാനത്തിന് സമാനമായ രീതിയില്‍ ഉയര്‍ന്ന സുരക്ഷ മുൻനിര്‍ത്തിയാണ് ട്രെയിനിന്റെ രൂപകല്‍പ്പന. പ്രാരംഭ ഘട്ടത്തില്‍ ഡിപ്പോയില്‍ നാല് ഇൻസ്‌പെക്ഷൻ ലൈനുകളും 10 സ്റ്റെബ്ലിംഗ് ലൈനുകളുമാണ് സജ്ജീകരിക്കുന്നത്.

കൂടാതെ ഡിപ്പോയില്‍ ശരിയായ രീതിയിലുള്ള മാലിന്യ സംസ്‌കരണവും ഉറപ്പു വരുത്തുന്നുണ്ട്. മാലിന്യവും മറ്റ് വസ്തുക്കളും കൈകാര്യം ചെയ്യുന്നതിനായി യന്ത്രവത്കൃത സൗകര്യങ്ങളാണ് സജ്ജീകരിക്കുക. താനെയില്‍ അനുഭവപ്പെടുന്ന മഴയെ നേരിടുന്നതിനായി ഡ്രെയിനേജ് സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

Related Articles

Back to top button