IndiaLatest

കുട്ടികള്‍ക്ക്​ കോവിഡ് പരിശോധന വേണ്ട

“Manju”

ന്യൂഡല്‍ഹി: അഞ്ചു വയസ്സിന് താഴെയുള്ള രാജ്യാന്തര യാത്രക്കാരായ കുട്ടികളെ കോവിഡ്​ പരിശോധനയില്‍നിന്ന് രാജ്യം ഒഴിവാക്കി. ഇന്ത്യയിലേക്ക്​ വരുന്ന അന്താരാഷ്‌ട്ര സഞ്ചാരികളുടെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്​. യാത്ര പുറപ്പെടുന്നതിന്​ മുമ്പും ശേഷവുമുള്ള കോവിഡ്​ പരിശോധനയില്‍നിന്നാണ്​ അഞ്ചു​ വയസ്സില്‍ താഴെയുള്ളവരെ ഒഴിവാക്കിയത്​. എന്നാല്‍, എത്തിച്ചേരുമ്പോഴോ ഹോം ക്വാറന്‍റീന്‍ സമയത്തോ കോവിഡ്​ ലക്ഷണം കണ്ടാല്‍ പരിശോധനക്ക്​ വിധേയരാകണം. വരുന്നവര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി 15 ദിവസം കഴിഞ്ഞിരിക്കണം. നവംബര്‍ 12 മുതല്‍ പുതിയ നടപടിക്രമങ്ങള്‍ പ്രാബല്യത്തിലാകും​.

കോവിഡ്​ ആഗോളതലത്തില്‍ കുറയുന്നുണ്ടെങ്കിലും തുടര്‍ച്ചയായി മാറുന്ന വൈറസി​ന്റെ സ്വഭാവവും പരിണാമവും സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.നിലവിലെ മാര്‍ഗനിര്‍ദേശ പ്രകാരം യാത്രക്കാര്‍ പൂര്‍ണമായി വാക്സിനേഷന്‍ എടുക്കുകയും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകള്‍ സ്വീകരിക്കാന്‍ ക്രമീകരണമുള്ള രാജ്യത്തുനിന്ന് വരുകയും ചെയ്താല്‍ അവരെ വിമാനത്താവളം വിടാന്‍ അനുവദിക്കും.

Related Articles

Back to top button