KeralaLatestPalakkad

കാട്ടാനയുടെ ആക്രമണത്തില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

“Manju”

ശ്രീജ.എസ്

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം. നെല്ലിയാമ്പതിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആനയുടെ മുന്നില്‍ പെട്ടതോടെ അച്ഛനൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പറമ്പിക്കുളം പെരിയ ചോല കോളനിയിലെ രാമചന്ദ്രന്റെ മകന്‍ റനീഷാണ് മരിച്ചത്. പിതാവ് രാമചന്ദ്രന്‍ ഗുരുതര പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. നെല്ലിയാമ്പതി ആന മട എസ്റ്റേറ്റിലെ തൊഴിലാളിയായ രാമചന്ദ്രന്‍ മകനുമൊന്നിച്ച്‌ പാഡിയിലേക്ക് കാട്ടിലൂടെ പോകുമ്പോഴാണ് സംഭവം. കുഞ്ഞിനെ നെന്മാറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

Related Articles

Back to top button