InternationalLatest

ഗാര്‍ഹിക ജീവനക്കാര്‍ക്ക് തീരുവ ചുമത്തും

“Manju”

റിയാദ്: ഗാര്‍ഹിക ജീവനക്കാര്‍ക്ക് തീരുവ ചുമത്തുമെന്ന് സൗദി അറേബ്യ. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്സ്സ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഗാര്‍ഹിക ജീവനക്കാര്‍ക്ക്, ഏതാനും വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു പ്രത്യേക തീരുവ ചുമത്താന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. നാല് ഗാര്‍ഹിക ജീവനക്കാരില്‍ കൂടുതല്‍ പേരെ നിയമിക്കുന്ന സൗദി പൗരന്മാരില്‍ നിന്ന് വാര്‍ഷിക ഫീസ് ഇനത്തില്‍ ഓരോ ജീവനക്കാരനും 9600 റിയാല്‍ ഈടാക്കുമെന്നാണ് അറിയിപ്പ്.

രണ്ട് ഗാര്‍ഹിക ജീവനക്കാരില്‍ കൂടുതല്‍ പേരെ നിയമിക്കുന്ന പ്രവാസി തൊഴിലുടമകള്‍ക്ക് രണ്ടില്‍ കൂടുതല്‍ വരുന്ന ഓരോ ഗാര്‍ഹിക ജീവനക്കാര്‍ക്കും ഇതേ തുക പ്രത്യേക ഫീസ് ആയി നല്‍കേണ്ടി വരും. പുതിയ തീരുമാനം അനുസരിച്ച്‌ ഓരോ തൊഴിലുടമയും അവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള പരിധിയില്‍ (സൗദി പൗരന്മാര്‍ക്ക് 4, വിദേശികള്‍ക്ക് 2) കൂടുതലായി നിയമിക്കുന്ന ഓരോ ഗാര്‍ഹിക ജീവനക്കാര്‍ക്കും ഈ പ്രത്യേക ഫീസ് നല്‍കേണ്ടതായി വരും. എന്നാല്‍, മാനുഷിക പരിഗണന ആവശ്യമാകുന്ന സാഹചര്യങ്ങളില്‍ ചില പ്രത്യേക ഇളവുകള്‍ക്കുള്ള വ്യവസ്ഥകളും അനുവദിച്ചിട്ടുണ്ട്.

അസുഖബാധിതരായ കുടുംബാംഗങ്ങളുടെയും, അംഗപരിമിതരായ കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിചരണത്തിനായി നിയമിക്കുന്ന ജീവനക്കാര്‍ക്ക് ഏതാനും വ്യവസ്ഥകളോടെ ഈ ഫീസ് ഒഴിവാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് അറിയിച്ചു.

Related Articles

Back to top button