IndiaLatest

ബ്രിഗേഡിയര്‍ ലിഡ്ഡെര്‍ക്ക് വിട

“Manju”

ന്യൂ​ഡ​ല്‍​ഹി: കൂനൂ​ര്‍ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ ജീവന്‍ പൊലിഞ്ഞ ബ്രി​ഗേ​ഡി​യ​ര്‍ എ​ല്‍.​എ​സ്.ലി​ഡ്ഡ​ര്‍​ക്ക് വിട നല്‍കി രാജ്യം. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് അദ്ദേഹത്തിന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. ഡ​ല്‍​ഹി​യി​ലെ ബ്രാ​ര്‍ സ്‌​ക്വ​യ​ര്‍ ശ്മ​ശാ​ന​ത്തി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച​ത്.

ബ്രാ​ര്‍ സ്‌​ക്വ​യ​ര്‍ ശ​മ​ശാ​ന​ത്തി​ലാ​ണ് ലി​ഡ്ഡ​റു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്ന​ത്. ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ല്‍ എം.​എം. ന​ര​വ​നെ, ദേ​ശീ​യ സു​ര​ക്ഷാ​ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത്ത് ഡോ​വ​ല്‍, നാ​വി​ക​സേ​ന മേ​ധാ​വി അ​ഡ്മി​റ​ല്‍ ആ​ര്‍.​ഹ​രി​കു​മാ​ര്‍, വ്യോ​മ​സേ​ന മേ​ധാ​വി എ​യ​ര്‍​ചീ​ഫ് മാ​ര്‍​ഷ​ല്‍ വി.​ആ​ര്‍. ചൗ​ധ​രി, ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍​ലാ​ല്‍ ഖ​ട്ട​ര്‍ തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത്യ​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.

ഹരിയാണയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിങ് ലിഡ്ഡെര്‍. വിട വാങ്ങിയ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഒരുവര്‍ഷമായി സൈനിക പരിഷ്‌കരണങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടമരണം.

1990 ലാണ് ജമ്മു കശ്മീര്‍ റൈഫിള്‍സില്‍ സേവനനിരതനായത് . ഇന്ത്യയുടെ കസാഖ്‌സ്താനിലെ സൈനിക നടപടിയില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള അദ്ദേഹത്തിന് സേനാമെഡല്‍, വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. അതെ സമയം സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റെ സംസ്‌കാര ചടങ്ങുകളും ഇന്ന് നടക്കും.

Related Articles

Back to top button