IndiaLatest

ഉദയനിധി സ്റ്റാലിന്‍ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

“Manju”

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും ഡിഎംകെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിന്‍ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30യ്ക്ക് രാജ്ഭവനിലെ ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞ.

കായിക യുവജനക്ഷേമ വകുപ്പുകളായിരിക്കും ഉദയനിധിക്ക് നല്‍കുകയെന്നാണ് സൂചനകള്‍. വനം, വിനോദസഞ്ചാരം, സഹകരണം, പുതിയ പദ്ധതികളുടെ നടപ്പാക്കല്‍ വകുപ്പുകളില്‍ അഴിച്ചുപണിക്കും സാധ്യതയുണ്ട്. ഉദയനിധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ ഗവര്‍ണര്‍ ആര്‍.എന്‍.രവി അംഗീകരിച്ചിരുന്നു

Related Articles

Back to top button