KeralaLatest

പ്ലസ് വൺ പ്രവേശനം: ഇന്ന് വൈകിട്ട് അഞ്ചുമുതൽ ഓൺലൈനായി അപേക്ഷിക്കാം

“Manju”

 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ ഇന്ന് വൈകിട്ട് അഞ്ചുമുതൽ ഓൺലൈനായി നൽകാം. സംസ്ഥാനത്തെ എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും. അപേക്ഷയോടൊപ്പം ഇപ്പോൾ രേഖകളൊന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല. അടുത്ത മാസം 14 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം.

മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. 3,61,746 സീറ്റുകളാണ് ഇപ്പോൾ ഉള്ളത്. 4.17 ലക്ഷം വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്.

ട്രയൽ അലോട്ട്മെന്റ് ഓഗസ്റ്റ് 18 നും ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് 24നും നടക്കും. ക്ലാസുകൾ എന്ന് തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കും. ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കുമായി ഒറ്റ അപേക്ഷ മതി. ഒരാൾക്ക് ഒന്നിലേറെ ജില്ലകളിൽ അപേക്ഷിക്കാൻ തടസമില്ല. വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകളും ഇന്ന് മുതൽ നൽകാം.

Related Articles

Back to top button