KeralaLatest

മഴ ; കൊല്ലം ജില്ലയില്‍ വ്യാപക നാശം

“Manju”

കനത്ത മഴയില്‍ കൊല്ലം ജില്ലയില്‍ വ്യാപക നാശം. 31 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മഴക്കെടുതി നേരിടാന്‍ അതീവ ജാഗ്രതയോടെ തയ്യാറെടുക്കണമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ജില്ലയില്‍ ഇടവിട്ട് പെയ്ത ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കല്ലട ഡാമിന്‍റെ ഷട്ടറുകള്‍ 1.20 മീറ്റര്‍ ഉയര്‍ത്തിയിതോടെ കല്ലടയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. മഴക്കെടുതിയില്‍ 2 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ജില്ലയില്‍ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 74 കുടുംബങ്ങളിലെ 238 അംഗങ്ങള്‍ ക്യാമ്ബുകളില്‍ ഉണ്ട്.
കൊല്ലം ചിറ്റുമൂലയില്‍ മണ്ണിടിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലായിരുന്നു മണ്ണിടിച്ചില്‍. ആളപായമില്ല. ഓറഞ്ച് അലര്‍ട്ടുള്ള ദിവസങ്ങളില്‍ എല്ലാവിധ ഖനനങ്ങളും നിരോധിച്ചു. മലയോര പ്രദേശങ്ങളിലും ജലാശയങ്ങളിലും വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. മൂന്ന് ദിവസത്തേക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കളക്ടര്‍ക്ക് ജില്ലയുടെ ചുമതല മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

Related Articles

Back to top button