KeralaKollamLatest

ഹോര്‍മോണ്‍ അനലൈസര്‍ മെഷീനിന്റെ ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ നിര്‍വഹിച്ചു

“Manju”

ശ്രീജ.എസ്

കൊല്ലം: കൊല്ലം ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഹോര്‍മോണ്‍ പരിശോധനകള്‍ ഇനി സാധാരണക്കാര്‍ക്കും. ഹോര്‍മോണ്‍ സംബന്ധമായ പരിശോധനകള്‍ സര്‍ക്കാര്‍ നിരക്കില്‍ സാധാരണക്കാരായ രോഗികള്‍ക്കും ലഭ്യമാക്കുന്നതിനായി ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഹോര്‍മോണ്‍ അനലൈസര്‍ മെഷീന്‍ സ്ഥാപിച്ചു. ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ നിര്‍വഹിച്ചു.

തൈറോയിഡ് പരിശോധനകള്‍, കാന്‍സര്‍ മാര്‍ക്കേഴ്‌സ്(സി എ-125, പി എസ് എ) തുടങ്ങിയ പരിശോധനകളും ലഭിക്കും. ബി പി എല്‍ വിഭാഗത്തിന് കാന്‍സര്‍, വൃക്ക, എച്ച്‌ ഐ വി, ടി ബി പരിശോധന സൗജന്യമാണ്. നിലവില്‍ കോവിഡ് ട്രൂനാറ്റ് ടെസ്റ്റ്, പകര്‍ച്ചവ്യാധി സംബന്ധമായ എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്ത രോഗങ്ങള്‍, ബയോകെമസ്ട്രി, മൈക്രോബയോളജി, ഹെമറ്റോളജി തുടങ്ങിയ ടെസ്റ്റുകളും ഇവിടെ നടത്തുന്നുണ്ട്.

Related Articles

Back to top button