LatestThiruvananthapuram

പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി

“Manju”

ചെന്നൈ: തമിഴ്‌നാട് ശിവകാശിയില്‍ നിര്‍മ്മാണശാലയിലെ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടു നില കെട്ടിടം തകര്‍ന്നു വീണു. നെഹ്‌റൂജി നഗറിലെ ജനവാസമേഖലയിലാണ് അപകടമുണ്ടായത്. ദീപാവലിക്കായി തയ്യാറാക്കിയ ഫാന്‍സി പടക്കങ്ങള്‍ അനധികൃതമായി സൂക്ഷിച്ചുവെച്ച കെട്ടിടത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

തകര്‍ന്ന കെട്ടിടത്തിനടിയില്‍ നിന്നും രണ്ടു ജീവനക്കാരെ രക്ഷപ്പെടുത്തി. നാലുപേര്‍ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. അഗ്നിരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button