IndiaInternationalKeralaLatest

കൊവാക്സിന്‍; രണ്ടാംഘട്ട പരീക്ഷണത്തിന്റെ വിവരങ്ങള്‍ നല്‍കാന്‍ വിദ്ഗധ സമിതിയുടെ നിര്‍ദ്ദേശം

“Manju”

സിന്ധുമോൾ. ആർ

കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ രണ്ടാംഘട്ട പരീക്ഷണത്തിന്റെ വിവരങ്ങള്‍ നല്‍കാന്‍ വിദ്ഗധ സമിതി നിര്‍ദ്ദേശം നല്‍കി. മുന്നാംഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക്ക് ഈ മാസം അഞ്ചിന് നല്‍കിയ അപേക്ഷ, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ദ്ധ സമിതി അവലോകനം ചെയ്തിരുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്, കൊവാക്‌സിന്‍ എന്ന കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക് ഡി.സി.ജി.ഐയോട് അനുമതി തേടിയിരുന്നു. 10 സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളില്‍ 18 വയസിന് മുകളിലുള്ള 28,500 പേരില്‍ പഠനം നടത്തുമെന്നാണ് കമ്പനി അപേക്ഷയില്‍ പറഞ്ഞത്. എന്നാല്‍, കൊവാക്‌സിന്‍ രണ്ടാം ഘട്ട പരീക്ഷണം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും രണ്ടാമത്തെ ഡോസ് ചില സ്ഥലങ്ങളില്‍ ഇനിയും നല്‍കിയിട്ടില്ലെന്നുമാണ് വിവരം. പഠന മാതൃക തൃപ്തികരമെന്നാണ് സമിതി വിലയിരുത്തല്‍. അന്തിമ അനുമതിക്ക് മുന്നോടിയായുള്ള വ്യക്തതക്ക് വേണ്ടിയാണ് സുരക്ഷ വിവരങ്ങള്‍ ഉള്‍പ്പെടെ സമ്പൂര്‍ണ്ണറിപ്പോര്‍ട്ട് തേടിയത്.

Related Articles

Back to top button