International

ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി നാസ

“Manju”

ന്യൂയോർക്ക് : ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. നിയന്ത്രണം വിട്ട് നിലം പതിച്ച റോക്കറ്റിന്റെ കാര്യത്തിൽ നിരുത്തരവാദപരമായി പ്രതികരിച്ചതിനാണ് നാസയുടെ വിമർശനം. നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസണാണ് വിമർശനവുമായി എത്തിയത്.

റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുമെന്നകാര്യം വ്യക്തമായിട്ടും ഉത്തരവാദിത്വത്തോടെ അപകട സാദ്ധ്യതകൾ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ചൈന തയ്യാറായില്ലെന്ന് ഇതിനോടകം തെളിഞ്ഞു. ബഹിരാകാശ പര്യവേഷണങ്ങൾ നടത്തുന്ന രാജ്യങ്ങൾ ആളുകൾക്കും, വസ്തുക്കൾക്കും സുരക്ഷിതത്വം ഉറപ്പാക്കണം. ഇത്തരം കാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും നെൽസൺ പ്രതികരിച്ചു.

രാവിലെയോടെയാണ് ചൈനീസ് റോക്കറ്റായ ലോംഗ് മാർച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ മാലിദ്വീപിനടുത്തുള്ള ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ പതിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ സമുദ്രത്തിൽ പതിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതോടെ റോക്കറ്റിന്റെ പ്രധാന ഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നു. 100 അടി ഉയരവും 22 ടൺ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടൺ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചത്.

Related Articles

Back to top button