KeralaLatestThiruvananthapuram

ഗവര്‍ണര്‍ക്ക് സപ്തതി ആശംസകളുമായി മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

“ബഹുമാന്യനായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകള്‍. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി നല്‍കുന്ന ക്രിയാത്മകമായ പിന്തുണയ്ക്ക് ഗവര്‍ണറോട് ഹൃദയപൂര്‍വം നന്ദി പറയുന്നു. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു’, – പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related Articles

Back to top button