IndiaLatest

രഹാനെ ഇന്ത്യയെ നയിക്കും

“Manju”

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് പൂര്‍ണ വിശ്രമം അനുവദിക്കാന്‍ തീരുമാനം. ജോലി ഭാരം പരിഗണിച്ചാണ് രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിക്കുന്നത്. ഒന്നാം ടെസ്റ്റില്‍ സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമുണ്ടാവില്ല. എന്നാല്‍ മുംബൈയില രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തുന്ന കോഹ്ലി ക്യാപ്റ്റന്റെ ചുമതല ഏറ്റെടുക്കും.

പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കൂര്‍, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് എന്നിവരും പരമ്പരയ്ക്കുണ്ടാവില്ല. വൃദ്ധിമാന്‍ സാഹയായിരിക്കും ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പര്‍. കെ.എല്‍. രാഹുലിന്റെ ഓപ്പണിംഗ് പങ്കാളിയായി ശുഭ്മാന്‍ ഗില്ലിനെയും മായങ്ക് അഗര്‍വാളിനെയും പരിഗണിക്കുന്നുണ്ട്. മധ്യനിരയില്‍ രഹാനയ്‌ക്കൊപ്പം ഹനുമ വിഹാരിയും കളിക്കുമെന്നും ബിസിസിഐ അറിയിച്ചു.

Related Articles

Back to top button