താനും ഭര്‍ത്താവ് ജീന്‍ ഗുഡ് ഇനഫും ഇപ്പോള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാണെന്ന് പ്രീതി സിന്റ .വാടക ഗര്‍ഭധാരണത്തിലൂടെയാണ് ദമ്പതികള്‍ മകന് ജയിനെയും മകള്‍ ഗിയ ഗുഡ്നഫിനെയും സ്വീകരിച്ചത്.തങ്ങളുടെ ‘അവിശ്വസനീയമായ യാത്ര’യുടെ ഭാഗമായതിന് ഡോക്ടര്‍, നഴ്സുമാര്‍, സറോഗേറ്റ് എന്നിവരോട് നടി നന്ദി പറഞ്ഞു. ഇന്ന് ഞങ്ങളുടെ അത്ഭുതകരമായ വാര്‍ത്തകള്‍ എല്ലാവരുമായും പങ്കിടാന്‍ ഞാന്‍ ആഗ്രഹിച്ചു. ജീനും ഞാനും അതിയായ സന്തോഷത്തിലാണ്, ഞങ്ങളുടെ ഹൃദയം വളരെയധികം നന്ദിയും സ്നേഹവും നിറഞ്ഞതാണ്. ഞങ്ങളുടെ ഇരട്ടകളായ ജയ് സിന്റ ഗുഡ്നഫിനെയും ജിയ സിന്റ ഗുഡ്നഫിനെയും ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു . തന്റെ ഭര്‍ത്താവ് ജീന്‍ ഗുഡ്നഫിനൊപ്പം ഒരു ചിത്രം പങ്കിട്ടുകൊണ്ട് പ്രീതി സിന്റ എഴുതി. ‘ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തെക്കുറിച്ച് ഞങ്ങള്‍ വളരെ ആവേശഭരിതരാണ്. ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായതിന് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഞങ്ങളുടെ സറോഗേറ്റിനും ഹൃദയംഗമമായ നന്ദി.അവര്‍ കൂട്ടിച്ചേര്‍ത്തു,
Related Articles
Check Also
Close
-
ഇന്ത്യന്‍ വാക്സിനുകള്‍ പുതിയ കൊറോണ വകഭേദങ്ങള്‍ക്കും ഫലപ്രദംMarch 20, 2023 5:15 PM