KeralaLatest

വനിതാദിനത്തില്‍ സ്ത്രീത്വങ്ങള്‍ക്കാദരവുമായി ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ്

“Manju”

പോത്തൻകോട് : അന്താരഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി വിവിധ മേഖകളിൽ ശോഭിച്ച സ്ത്രീ വ്യക്തിത്വങ്ങളെ ആദരിച്ച് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് എൻ. എസ്.എസ് യൂണിറ്റ്. പതിവ് വനിതദിനാചരണത്തിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഇത്തവണ കോളേജിന്റെ ആഭിമുഖ്യത്തിൽ ഇത്തരമൊരു പരിപാടി നടന്നത്. മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ, തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, പാരമ്പര്യ നാട്ടുവൈദ്യ ചികിത്സക പത്മശ്രീ ലക്ഷമിക്കുട്ടിയമ്മ, സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥ ആർ ശ്രീലേഖ, കേരളത്തിലെ ആദ്യ ചുമട്ട്തൊഴിലാളി വനിതയായ ആര്യാട് സ്വദേശിനി ചന്ദ്രിക, ശാന്തിഗിരി കോവിഡ് വിജിലൻസ് ടീം ലീഡർ ഡോ.സ്മിത കിരൺ , ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഹെഡ് ഡോ.ജനനി നിശ്ചിത ജ്ഞാന തപസ്വിനി, വനിത മാധ്യമപ്രവർത്തക ജസ്റ്റിന തോമസ് എന്നിവരെയാണ് ദിനാചരണത്തിന്റെ ഭാഗമായി ആദരിച്ചത്.

കോളേജ് വിദ്യാർത്ഥികൾ വരച്ച കാരിക്കേച്ചറുകളുമായി നേരിട്ടെത്തിയാണ് ആദരവ് അറിയിച്ചത്. ശൈലജ ടീച്ചർ ചെന്നെയിൽ ആയിരുന്നതിനാൽ ചിത്രം കൈമാറാൻ കഴിഞ്ഞില്ല. നാട്ടിലെത്തിയാലുടൻ ടീച്ചറെ കാണുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കോവിഡ് കാലമായതിനാൽ കൂട്ടംകൂടൽ ഒഴിവാക്കി പകരം വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കാം എന്ന ആശയം മുൻപോട്ട് വച്ചത് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷിബു.ബി, അസിസ്റ്റന്റ് പ്രൊഫസർ ഡോ.പ്രകാശ്.എസ്.എൽ എന്നിവരാണ്. വനിതദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ എല്ലാ വനിത ജീവനക്കാർക്കും റോസ് പുഷപങ്ങളും ആശംസകാർഡുകളൂം നൽകി വിദ്യാർത്ഥികൾ ആദരിച്ചു.

Related Articles

Check Also
Close
Back to top button