InternationalLatest

റേഡിയോ ആക്ടീവ് വസ്തുക്കളടങ്ങിയ കണ്ടെയ്നര്‍ പിടികൂടി

“Manju”

അമൃത്സർ : പാകിസ്ഥാനില്‍ നിന്ന് ചൈനയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നര്‍ ഗുജറാത്തിലെ മുദ്ര തുറമുഖത്ത് പിടികൂടി. കറാച്ചിയില്‍ നിന്നും ഷാങ്ഹായിലേക്ക് പോവുകയായിരുന്ന കപ്പലില്‍ നിന്നാണ് റേഡിയോ ആക്ടീവ് വസ്തുക്കല്‍ കണ്ടെയ്‌നര്‍ കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റിലിജന്‍സും ചേര്‍ന്ന് പിടികൂടിയത്.

കണ്ടെയ്നറുകളില്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളെ സൂചിപ്പിക്കുന്ന ഹസാര്‍ഡ് ക്ലാസ് 7 എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് മുദ്ര‌യിലോ മറ്റ് ഇന്ത്യന്‍ തുറമുഖങ്ങളിലോ പ്രവേശിക്കേണ്ടതായിരുന്നില്ല. കൂടുതല്‍ പരിശോധനകള്‍ക്കായി കണ്ടെയ്‌നര്‍ മുദ്ര പോര്‍ട്ടില്‍ ഇറക്കിയിരിക്കുകയാണ്. അതേസമയം,​ കണ്ടെയ്‌നര്‍ കാലിയായിരുന്നെന്നും നേരത്തെ കറാച്ചിയിലെ കെ​ ​2,​ കെ ​3 ആണവോര്‍ജ്ജ  പ്ലാനുകളിലേക്ക് ചൈനയില്‍ നിന്നും ഇന്ധനം കൊണ്ടുവരുന്നതിനാണ് ഇത് ഉപയോഗിച്ചിരുന്നതെന്നും പാകിസ്ഥാന്‍ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Articles

Back to top button