IndiaLatest

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു

“Manju”

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേയ്ക്കാണ് ആദ്യം സ്‌കൂളുകളും കോളേജുകളും അടച്ചിട്ടത്. ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. ഗുഡ്ഗാവ്, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലും സ്‌കൂള്‍ അവധി തുടരും. ഓണ്‍ലൈന്‍ മുഖേന ക്ലാസ് ഉണ്ടാകുമെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാന്‍ അന്‍പത് ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ഡല്‍ഹിയിലെ 300 കിലോമീറ്റര്‍ പരിധിയിലെ 11 താപനിലയങ്ങളില്‍ അഞ്ചെണ്ണത്തിന് മാത്രമായിരിക്കും ഈ മാസം വരെ പ്രവര്‍ത്തനനാനുമതി.

Related Articles

Back to top button