IndiaLatest

എസ് ഐയെ വെട്ടിക്കാെന്നത് കുട്ടിക്കുറ്റവാളികള്‍

“Manju”

ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ പുതുക്കോട്ടയില്‍ എസ്.ഐയെ വെട്ടിക്കൊലപ്പെടുത്തിയത് കുട്ടിക്കുറ്റവാളികള്‍. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലായി.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് തിരുച്ചറപ്പള്ളി ജില്ലയിലെ നവല്‍പെട്ട് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ എസ്.ഐ ആയിരുന്നു ഭൂമിനാഥനെ രാത്രികാല പരിശോധനയ്ക്കിടെ പുതുക്കോട്ടയ്ക്കു സമീപം വച്ച്‌ മോഷ്ടാക്കള്‍ വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്.
നവല്‍പ്പെട്ട് സ്‌റ്റേഷന്‍ പരിധിയില്‍ ആടുകളെ മോഷ്ടിക്കുന്നത് പതിവായിരുന്നു. ബൈക്കില്‍ ചിലര്‍ ആടിനെ കടത്തുന്നത് എസ്. ഐ കണ്ടു. അദ്ദേഹം ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു. ഏറെ ദൂരം പോയപ്പോള്‍ മോഷ്ടാക്കള്‍ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ശരീരത്തില്‍ 30 വെട്ട് ഏറ്റിട്ടുണ്ട്. സമീപത്തെ റെയില്‍വേ ഗേറ്റിന് സമീപമാണ് മൃതദേഹം രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്.
വെള്ളം നിറഞ്ഞ വഴിയില്‍ കവര്‍ച്ചക്കാരുടെ ബൈക്ക് നിന്നുപോയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അവിടെ വെച്ച്‌ എസ്‌ഐയുമായി ഏറ്റുമുട്ടല്‍ നടന്നിരിക്കാമെന്നാണ് സൂചന.
ഭൂമിനാഥന്റെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കും.

Related Articles

Back to top button