KeralaLatest

കെ റെയില്‍ പദ്ധതി; അതിവേഗ നടപടിയുമായി സര്‍ക്കാര്‍

“Manju”

അതിവേഗപാതയില്‍ അതിവേഗ നടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍. അതിവേഗ റെയില്‍പ്പാത പദ്ധതിയില്‍ ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ നിയമിച്ചു. അനില്‍ ജോസിനെയാണ് ഡെപ്യൂട്ടി കളക്ടറായി നിയമിച്ചത്. ഡെപ്യൂട്ടി കളക്ടറുടെ കീഴില്‍ 11 തഹസില്‍ദാര്‍മാര്‍ ഉണ്ടാകും. പതിനൊന്ന് ജില്ലകളിലായി 1221 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.
അതേസമയം, പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട്. കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ പണമില്ലാതെ ബുദ്ധിമുട്ടുകയാണ്, കടം പെരുകുന്നതിനിടെ കെ റെയില്‍ പദ്ധതി അനാവശ്യമാണ്. വന്‍തുക ചെലവിടുന്ന പദ്ധതികളോട് സര്‍ക്കാരിന് പ്രത്യേക താത്‌പര്യമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button