KeralaLatestThiruvananthapuram

ചിറ്റാരികോണത്ത് വീടുകളിൽ വെള്ളം കയറി

“Manju”

പോത്തൻകോട്. വെള്ളം ഒഴുകിപ്പോകേണ്ട ഓവുചാലുകളിൽ മണ്ണിടിഞ്ഞുവീണ് വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെട്ടതിനാൽ മാണിക്കൽ പഞ്ചായത്ത് കോലിയക്കോട് ചിറ്റാരികോണം പതിനാറാം വാർഡിൽ കരുണ മന്ദിരം മോഹനൻ വി യുടെ വീട്ടിൽ വെള്ളം കയറി വീട്ടു ഉപകരണങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. കിണർ വെള്ളത്തിലും അഴുക്കുവെള്ളം കലർന്ന് ഉപയോഗശൂന്യമായിരിക്കുകയാണ്. തൊട്ടടുത്തുള്ള പല വീടുകളിലും വെള്ളക്കെട്ട് മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പഞ്ചായത്ത് അധികാരികളുടെ മുന്നിൽ പലവട്ടം പരാതികൾ നൽകിയിട്ടും ശാശ്വത പരിഹാരം നാളിതുവരെ ഉണ്ടായിട്ടില്ല.

Related Articles

Back to top button