LatestThrissur

മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു

“Manju”

തൃശ്ശൂര്‍ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാഹനാപകടത്തില്‍ മരിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് മെമ്പറുമായ തുറവന്‍കാട് സ്വദേശി കൊച്ചുകുളം വീട്ടില്‍ ഷീല ജയരാജ് (50) ആണ് മരിച്ചത്.
ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതി ഗോപിയുമൊത്ത് ആനന്ദപുരത്തുള്ള ആയുര്‍വേദ ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയായിരുന്നു അപകടം. സ്വകാര്യ ബസ്സുമായി കൂട്ടി ഇടിച്ചാണ് അപകട മുണ്ടായത്. അപടത്തില്‍പ്പെട്ട് തെറിച്ച്‌ വീണ ഷീലയുടെ ശരിരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ രതി ഗോപിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഐ പ്രതിനിധിയായി മത്സരിച്ച്‌ വിജയിച്ച ഷീല പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു. ജയേഷ്, രാജേഷ് എന്നിവര്‍ മക്കളാണ്.

Related Articles

Back to top button