IndiaLatest

മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കു നീട്ടാവുന്നതാണെന്ന് കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും

“Manju”

ശ്രീജ.എസ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വായ്പാ തിരിച്ചടവിന് പ്രഖ്യാപിച്ച മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കു നീട്ടാവുന്നതാണെന്ന് കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും സുപ്രീം കോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലത്തെ തിരിച്ചടവിന് പിഴപ്പലിശ ഈടാക്കുന്നതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യം അറിയിച്ചത്.

മൊറട്ടോറിയം കാലത്ത് നീട്ടിവയ്ക്കുന്ന തിരിച്ചടവിന് പിഴപ്പലിശ ഈടാക്കുന്നതു സംബന്ധിച്ച്‌ നാളെ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

Related Articles

Back to top button