IndiaInternationalLatest

തായ്‌വാന്‍ മുന്‍ പ്രസിഡന്റിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: തായ്‌വാന്‍ മുന്‍ പ്രസിഡന്റ് ലീ ടെങ്ഹുയിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. തായ്‌വാനുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതിന്റെ സൂചനയാണ് അനുശോചനത്തിലൂടെ നല്‍കുന്നത്. 1988 മുതല്‍ 2000 വരെ തായ്‌വാന്‍ പ്രസിഡന്റായിരുന്ന ലീ വ്യാഴാഴ്ചയാണ് അന്തരിച്ചത്. 97 വയസായിരുന്നു.

‘മിസ്റ്റര്‍ ഡെമോക്രസി’ കടന്നുപോയതില്‍ അനുശോചനം രേഖപ്പെടുത്തുന്നു. തായ്‌വാനിലെ ജനങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു’- തായ്‌വാനിലെ ഇന്ത്യയുടെ നയതന്ത്ര ദൗത്യമായ ഇന്ത്യാ തായ്‌പേയ് അസോസിയേഷന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

‘ഡോ. ലീയുടെ നേതൃത്വവും കാഴ്ചപ്പാടും തായ്‌വാനിലെ ജനാധിപത്യത്തെയും, സാമ്പത്തിക അഭിവൃദ്ധിയെയും ആഴത്തിലാക്കാന്‍ സഹായിച്ചു. ഡോ. ലീയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും തായ്‌വാനിലെ അദ്ദേഹത്തിന്റെ അനുയായികള്‍ക്കും ഞങ്ങള്‍ ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ശാശ്വത സമാധാനത്തില്‍ വിശ്രമിക്കട്ടെ, ‘-ഇന്ത്യന്‍ മിഷന്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു

‘അദ്ദേഹത്തിന് പ്രിയങ്കരമായിരുന്ന സ്വതന്ത്രവും, ജനാധിപത്യപരവുമായ തത്ത്വങ്ങള്‍ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. ഒപ്പം ഇന്ത്യയുമായും മറ്റ് സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായും സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതും, ഇന്തോപസഫിക് മേഖലയിലും വിശാലമായ ലോകത്തും സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉറപ്പുവരുത്തുന്നതും ഞങ്ങള്‍ തുടരും എന്ന് വദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button