Thrissur

വാണിയമ്പാറയില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് മുറി തുറന്നു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാണിയമ്പാറയില്‍ പുതുതായി നിര്‍മ്മിച്ച പെയിന്‍ ആന്റ് പാലിയേറ്റീവ് മുറിയുടെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ നിര്‍വ്വഹിച്ചു. വാണിയമ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തോട് ചേര്‍ന്നാണ് മുറി നിര്‍മ്മിച്ചിരിക്കുന്നത്. 5 ലക്ഷം രൂപ ചെലവഴിച്ച് 400 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് മുറിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ഈ പ്രദേശത്തെ 23 വാര്‍ഡുകളിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് ശ്രദ്ധ ആവശ്യമുള്ള രോഗികളുടെ
ചികിത്സയ്ക്ക് ആവശ്യമായ എല്ലാവിധ ഉപകരണങ്ങളും സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് മുറി തുറന്നിരിക്കുന്നത്. മുന്‍ഭാഗം ടൈലുകള്‍ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. ചടങ്ങില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി അനിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ എ അബൂബക്കര്‍, ആസൂത്രണ സമിതി അംഗം മാത്യൂ നൈനാന്‍, വാര്‍ഡ് മെമ്പര്‍ എന്‍ കെ വിജയന്‍ കുട്ടി,
ആരോഗ്യകേന്ദ്രം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button