KeralaLatestThrissur

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ചാലക്കുടിക്ക് തിളക്കമാര്‍ന്ന നേട്ടം

“Manju”

സിന്ധുമോള്‍ ആര്‍

ചാലക്കുടി:എസ്.എസ്.എല്‍.സി പരീക്ഷയില്‍ ചാലക്കുടിയ്ക്ക് തിളക്കമാര്‍ന്ന വിജയം. മോഡല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വി.ആര്‍.പുരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവ വീണ്ടും നൂറ് ശതമാനം വിജയം കൈവരിച്ചു.

ഗവ.ഗേള്‍സ് സ്‌കൂളില്‍ ഒരു കുട്ടിയുടെ തോല്‍വി തുടര്‍ച്ചയായി ആറാം തവണയും നൂറു ശതമാനം വിജയമെന്ന് സ്വപ്‌നത്തിന് തിരിച്ചടിയായി. ചായ്പ്പന്‍കുഴി ഗവ.സ്‌കൂളിലും നൂറു ശതമാനം വിജയമുണ്ട്. രണ്ട് പേര്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. ചാലക്കുടി കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റേത് വീണ്ടും തകര്‍പ്പന്‍ വിജയമായി.

84 പേര്‍ക്കും മുഴവന്‍ എ പ്ലസും നൂറു ശതമാനം വിജയവും നേടാനായി. സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളില്‍ പരീക്ഷയെഴുതിയ 338 പേരും വിജയിച്ചു. 60 പേര്‍ മുഴുവന്‍ വിഷയങ്ങളില്‍ എപ്ലസ് നേടി.

Related Articles

Back to top button