Tech

ഫയലുകൾ ട്രാൻസ്ഫർ ചെയ്യാം; ഇൻസ്റ്റഷെയറുമായി ഡിജി ബോക്സ്

“Manju”

കൊച്ചി : സ്വദേശി ക്ലൗഡ് സ്റ്റോറേജ് പ്ലാറ്റ്ഫോമായ ഡിജിബോക്സ് വലിയ ഫയലുകൾ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ഇൻസ്റ്റഷെയർ പോർട്ടൽ അവതരിപ്പിച്ചു. ഞൊടിയിടകൊണ്ട് 2 ജി.ബി. വരെയുള്ള ഫയലുകൾ ഇതുവഴി ഷെയർ ചെയ്യാനാകും.

ഇന്ത്യയിലെ ആദ്യ സ്വദേശി പൊതു ക്ലൗഡ് സ്റ്റോറേജ് പ്ലാറ്റ്ഫോമാണ് ഡിജിബോക്സ്. വലിയ ഫയലുകൾ ഷെയർ ചെയ്യുന്നതിനുള്ള ആദ്യ ഇന്ത്യൻ നിർമ്മിത പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഷെയർ. എളുപ്പത്തിലും വേഗത്തിലും സുരക്ഷിതമായും ഫയലുകൾ ഇൻസ്റ്റഷെയർ വഴി അയക്കാനാകും. തടസങ്ങളില്ലാതെ, സൗജന്യമായി ഫയലുകൾ ഷെയർ ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.
ലോകത്താകമാനമുള്ള ഉപഭോക്താക്കൾക്ക് പരസ്യങ്ങളില്ലാതെ സ്വകാര്യത ഉറപ്പാക്കികൊണ്ട് ഫയലുകൾ പങ്കുവെക്കാനുള്ള സംവിധാനമാണ് ഇൻസ്റ്റഷെയറിലൂടെ ഡിജിബോക്സ് ഒരുക്കിയിരിക്കുന്നത്.

ഡിജിബോക്സിൽ അക്കൗണ്ട് തുറക്കാതെ തന്നെ 2 ജി.ബി വരെയുള്ള ഫയലുകൾ ഇൻസ്റ്റഷെയർ ഉപയോഗിച്ച് സൗജന്യമായി അയക്കാനാകും. ഇൻസ്റ്റഷെയർ അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ ഉത്പന്ന നിര ഒന്നുകൂടി ശക്തമാക്കുകയാണെന്ന് ഡിജിബോക്സ് സി.ഇ.ഒ. അർണബ് മിത്ര പറഞ്ഞു.

ഇ-മെയിൽ ഐ.ഡി. ഉപയോഗിച്ച് രാജ്യത്തെ ഉപഭോക്താക്കൾക്ക് ഒരു മിനിറ്റിൽ ഫയൽ അയക്കാം. ഡിജിബോക്സ് ഉപയോക്താക്കൾ അല്ലാത്തവർക്കും ഇൻസ്റ്റഷെയർ സേവനം ഉപയോഗപ്പെടുത്താം.

Related Articles

Back to top button