KeralaKollamLatest

കൊല്ലത്ത് ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ ഭർത്താവിനും മക്കൾക്കും ഫലം നെഗറ്റീവ്

“Manju”

 

കൊല്ലം : ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെയും രണ്ട് മക്കളെയും കൊല്ലം ജില്ലാ ആശുപത്രിയിൽ സ്രവ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇവരുടെ പരിശോധന ഫലം നെഗറ്റീവായതോടെ ആശ്വാസത്തിലാണ് കുടുംബാംഗങ്ങൾ. എന്നാൽ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധന ഫലം കൂടി പുറത്ത് വന്നാലെ ആശ്വസിക്കാനാകൂ എന്നാണ് നാട്ടുകാരുടെ പക്ഷം. ആശാപ്രവർത്തക കൂടിയായ ബ്ലോക്ക് പഞ്ചായത്തംഗത്തിന് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക് പട്ടികയിൽ ഇരുന്നൂറിലേറെ പേരുണ്ട്. സ്ഥലം എം. എൽ. എ ജയലാൽ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ നിരീക്ഷണത്തിലാണ്.
ആരോഗ്യ പ്രവർത്തകയുടെ റൂട്ട് മാപ്പ് ഇങ്ങനെ;

മെയ് ഒന്നു മുതൽ ഏഴുവരെ ജോലിയുടെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രം സന്ദർശിച്ചു. കല്ലുവാതുക്കൽ മേവനക്കോണം സാമൂഹിക അടുക്കളകളിലും സന്ദർശിച്ചു. മെയ് 8,9 തീയതികളിൽ കല്ലുവാതുക്കൽ ഒന്നു മുതൽ നൂറ് വരെ നമ്പർ വീടുകളിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. 8 മുതൽ 10 വരെ 25എൻ. സി.ഡി രോഗികളെയും കിടപ്പ് രോഗികളെയും സന്ദർശിച്ചു.. വാർഡ് പ്രദേശത്ത് അവശ്യവസ്തുക്കൾ വിതരണത്തിൽ പങ്കെടുത്തു . 11 ന് ഓവർസിയർക്കൊപ്പം ഫീൽഡ് വർക്കിൽ ഏർപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തിലെ വാഹനത്തിൽ സഞ്ചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായും ജനപ്രതിനിധികളുമായി മീറ്റിംഗുകളിൽ പങ്കെടുത്തു. 14 ന് രാവിലെ 11.30 മണിക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി കോവിഡ് പരിശോധന നടത്തി . 15 ന് പ്രാദേശിക സഹകരണബാങ്ക്, കല്ലുവാതുക്കലിലെ ആമി ബേക്കറി, ബേക്കറിക്ക് സമീപത്തെ ജനസേവന കേന്ദ്രം എന്നിവിടങ്ങളിൽ സഞ്ചരിച്ചു. ചാത്തന്നൂരിലെ വിവാഹ ബ്രോക്കറുമായി വരന്റെ കുടുംബം സന്ദർശിച്ചു. 16 ന് ചിറക്കരയിലെ കുടുംബ വീട്ടിലും അയൽവാസികളുടെ വീട്ടിലും പോയി. ഉച്ചയോടെ രോഗബാധ കണ്ടെത്തിയതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button