KeralaLatest
Trending

റസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യക്കുപ്പികളും കാണാനിടയായി.

“Manju”

കോഴിക്കോട്: നവീകരണപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് വടകര റസ്റ്റ് ഹൗസില്‍ സന്ദര്‍ശനം നടത്തി മന്ത്രി മുഹമ്മദ് റിയാസ്. ഫെയ്‌സ്ബുക്ക് പേജിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പരിശോധനയുടെ വീഡിയോയും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യക്കുപ്പികളും കാണാനിടയായി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button