KeralaLatest

താൽക്കാലിക നിയമനം

“Manju”

പാമ്പൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഫാർമസിയിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു ഫാർമസിസ്റ്റിനെ നിയമിക്കുന്നു. നിയമനം നാല് മാസത്തേയ്ക്കാണ്. ആവശ്യമെങ്കിൽ നിയമന കാലാവധി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന് അനുസൃതമായി നീട്ടും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 2 വൈകിട്ട് 4 മണി. താൽപര്യമുള്ളവർ അപേക്ഷയും യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങളുടെ പകർപ്പും ഫോൺ നമ്പറും സഹിതം പാമ്പൂർ കുടുംബാരോഗ്യകേന്ദ്രം ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. അസൽ സർട്ടിഫിക്കറ്റുമായി ഡിസംബർ 3 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് പാമ്പൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487- 2387133

Related Articles

Back to top button