KeralaLatest

അറയ്ക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ അന്തരിച്ചു

“Manju”

കണ്ണൂർ ; കേരളത്തിലെ ഏക മുസ്‍ലിം രാജവംശമായിരുന്ന അറയ്ക്കൽ കുടുംബത്തിലെ നാൽപതാമത്തെ സ്ഥാനി സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. സംസ്കാരം വൈകിട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മദ്രാസ് പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്ന പരേതനായ എ.പി.ആലിപ്പി എളയയുടെ ഭാര്യയാണ്.

മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവര്‍ മക്കളാണ്. 39-ാമത്തെ ഭരണാധികാരി സുല്‍ത്താന്‍ അറക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടര്‍ന്നാണ് മറിയുമ്മ പുതിയ ഭരണാധികാരിയായത്.

Related Articles

Back to top button