LatestThiruvananthapuram

വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരേ നടപടി

“Manju”

തിരുവനന്തപുരം: വാക്‌സിന്‍ എടുക്കാത്ത സ്‌കൂള്‍ അധ്യാപകര്‍ക്ക് എതിരെ നടപടി എടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍  ഇന്ന് തീരുമാനം എടുത്തേക്കും ആരോഗ്യവകുപ്പിന്റെയും ഒപ്പം കോവിഡ് അവലോകന യോഗത്തിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ എടുക്കുക. ഇതിനായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കിയിട്ടുണ്ട്.

വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകേണ്ടിവരും. മെഡിക്കല്‍ ബോര്‍ഡ് നടത്തുന്ന പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാ എന്ന് കണ്ടെത്തുന്നവര്‍ക്കെതിരെയാകും നടപടി ഉണ്ടാകുക. സംസ്ഥാനത്ത് അയ്യായിരത്തോളം അധ്യാപകര്‍ ഇതുവരെ വാക്സിന്‍ എടുത്തിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ ഒരു വിഭാഗം അധ്യാപകര്‍ മാറിനില്‍ക്കുന്നുവെന്ന് പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്.

വാക്‌സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്‌കൂളിലെത്തേണ്ടെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത് സ്‌കൂളുള്‍ തുറന്ന ഒരു മാസം ആകുമ്പോഴും വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

 

Related Articles

Back to top button