IndiaLatest

യു​പി​യി​ലെ​ത്തി​യ ഓ​സ്ട്രി​യന്‍ സ്വദേശിക്ക് കോ​വി​ഡ്

“Manju”

ല​ക്നോ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒ​മി​ക്രോ​ണ്‍ വകഭേദം മൂലമുള്ള ഭീ​തി വ​ര്‍​ധി​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​യി​ല്‍ എ​ത്തി​യ ഒ​രു വി​ദേ​ശി​ക്ക് കൂ​ടി കോ​വി​ഡ് പോസിറ്റിവ് സ്ഥി​രീ​ക​രി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വൃ​ന്ദാ​വ​ന്‍ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ ഓ​സ്ട്രി​യ​യി​ല്‍​ നി​ന്നു​ള്ള 41 കാ​രി​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.

ഇ​തോ​ടെ മ​ഥു​ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം നാ​ലാ​യിട്ടുണ്ട് . ക​ഴി​ഞ്ഞയാഴ്‌ച സ്പെ​യി​ന്‍, സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള മൂ​ന്നു പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രെ​ല്ലാ​വ​രും വൃ​ന്ദാ​വ​ന്‍ സ​ന്ദ​ര്‍​ശി​ക്കാ​നായി യുപിയില്‍ എ​ത്തി​യ​വ​രാ​ണ്.

അതെ സമയം രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ല്ലാ​വരും നി​രീ​ക്ഷ​ണ​ത്തി​ലാണ്. വൃ​ന്ദാ​വ​നി​ലെ ശീ​ത​ള്‍ ഛായ​യി​ലെ ഗി​രി​ധ​ര്‍ ആ​ശ്ര​മ​ത്തി​ല്‍ ഇ​വ​രെ താ​മ​സി​പ്പി​ച്ചി​രു​ന്ന​തി​നാ​ല്‍ പ്ര​ദേ​ശം ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related Articles

Back to top button