KeralaLatest

സപ്ലൈകോ സേവനം വീട്ടുപടിക്കല്‍

“Manju”

കാസര്‍കോഡ്: സപ്ലൈകോ സേവനം വീട്ടു പടിക്കലെത്തിക്കുന്ന സഞ്ചരിക്കുന്ന വില്‍പനശാലകള്‍ ജില്ലയില്‍ ഓടിത്തുടങ്ങി. പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റത്തിന് അറുതി വരുത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്.

സഞ്ചരിക്കുന്ന വില്‍പനശാലയുടെ ഫ്ലാഗ് ഓഫ് മഞ്ചേശ്വരം ബന്തിയോട് ടൗണില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ് ഹനീഫ് നിര്‍വ്വഹിച്ചു. കാസര്‍കോട് താലൂക്കില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറും ഹൊസ്ദുര്‍ഗ്ഗ് താലൂക്ക്തല പ്രയാണം കയ്യൂരില്‍ എം.രാജഗോപാലന്‍ എം.എല്‍.എയും വെള്ളരിക്കുണ്ട് താലൂക്ക്തല പ്രയാണം എണ്ണപ്പാറയില്‍ കോടോംബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരനും ഫ്ലാഗ് ഓഫ് ചെയ്തു.

സഞ്ചരിക്കുന്ന വില്‍പനശാലകള്‍ ഡിസംബര്‍ ഒന്നിന് എത്തുന്ന സ്ഥലങ്ങള്‍
കാസര്‍കോട് താലൂക്കില്‍: പൊയിനാച്ചി (രാവിലെ എട്ട് മണി), പെര്‍ലടുക്ക (9.30 ), മുന്നാട് (12.15 ), പടുപ്പ് (2.30), ബന്തടുക്ക (4.30 ) എന്നീ കേന്ദ്രങ്ങളില്‍ വണ്ടിയെത്തും.                                                                               മഞ്ചേശ്വരം താലൂക്കില്‍: മൊറത്തണെ (8.00), ദൈഗോളി (10.00), കുഞ്ചത്തൂര്‍ (12.15 ), ഹൊസംഗടി (3.30 ) എന്നീ കേന്ദ്രങ്ങളില്‍ വണ്ടിയെത്തും. പതിമൂന്നു സബ്സിഡി സാധനങ്ങള്‍ക്കൊപ്പം ശബരി ഉല്പന്നങ്ങളുമാണ് വണ്ടിയില്‍ ലഭ്യമാവുക.                                                                                                                                                 ഹോസ്ദുര്‍ഗ് താലൂക്കില്‍: ചാമുണ്ഡിക്കുന്ന് (9.00), മാവുങ്കാല്‍ (11), മടിക്കൈ അമ്പലത്തുകര (1.30), തൈക്കടപ്പുറം സ്റ്റോര്‍ ജംഷന്‍ (3.00), കല്ലൂരാവി (4.30)എന്നിവിടങ്ങളില്‍ വണ്ടിയെത്തും.                                              വെള്ളരിക്കുണ്ട് താലൂക്കില്‍: കാലിച്ചാമരം (9.00), കുന്നുംകൈ (11.00), പെരുമ്പട്ട (1.30), കമ്പല്ലൂര്‍ (3.00), തയ്യേനി (4.30) എന്നിവിടങ്ങളില്‍ വണ്ടിയെത്തും.

Related Articles

Back to top button