IndiaLatest

ഒമിക്രോണ്‍ കണ്ടെത്താന്‍ പുതിയ കിറ്റ് വികസിപ്പിച്ച്‌ ഐസിഎംആര്‍

“Manju”

ഗുവാഹത്തി: ഒമിക്രോണ്‍ വകഭേദം കണ്ടെത്താന്‍ പുതിയ കിറ്റ് വികസിപ്പിച്ച്‌ ഐസിഎംആര്‍. പുതുതായി വികസിപ്പിച്ച കിറ്റിന് രണ്ട് മണിക്കൂറിനുള്ളില്‍ പുതിയ വകഭേദം കണ്ടെത്താനാകും. നവംബര്‍ 25ന് ഒമിക്രോണ്‍ വകഭേദത്തിന്റെ ജനിതക ശ്രേണി പുറത്തിറക്കിയതിന് ശേഷം സീനിയര്‍ സയന്റിസ്റ്റ് ഡോ ബിശ്വജിത്ത് ബോര്‍ക്കക്കോട്ടിയുടെ നേതൃത്വത്തിലുള്ള ഐസിഎംആര്‍-ആര്‍എംആര്‍സി ശാസ്ത്രജ്ഞരുടെ ഒരു സംഘം കിറ്റ് വികസിപ്പിച്ചെടുക്കുകയായിരുന്നു.

ഐസിഎംആര്‍-ആര്‍എംആര്‍സിദിബ്രുഗര്‍ ആണ് കിറ്റ് ഇന്‍-ഹൗസ് രൂപകല്‍പ്പന ചെയ്തതെന്ന് ഡോ.ബോര്‍ക്കക്കോട്ടി പറഞ്ഞു. വെറും 10 ദിവസം കൊണ്ടാണ് സംഘം കിറ്റ് വികസിപ്പിച്ചെടുത്തത്. നിലവില്‍ സീക്വന്‍സിംഗ് ഉപയോഗിച്ച്‌ പുതിയ വകഭേദം കണ്ടെത്തുന്നതിന് കുറഞ്ഞത് 36 മണിക്കൂര്‍ എടുക്കും. കൂടാതെ മുഴുവന്‍ ജീനോം സീക്വന്‍സിംഗിനും വേരിയന്റ് കണ്ടെത്തുന്നതിന് 4-5 ദിവസങ്ങള്‍ ആവശ്യമാണ്. ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേക സിന്തറ്റിക് ജീന്‍ ശകലങ്ങള്‍ക്കെതിരെയാണ് കിറ്റ് പരീക്ഷിക്കുന്നത്.

Related Articles

Back to top button