IndiaLatest

പെയിന്റിംഗ് മത്സരം ഡിസംബർ 5ന്

“Manju”

ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി (ബി.ഇ.ഇ) നടത്തുന്ന ദേശീയതല പെയിന്റിംഗ് മത്സരത്തിന്റെ ഭാഗമായി നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻ.ടി.പി.സി), എനർജി മാനേജ്‌മെന്റ് സെന്റർ (ഇ.എം.സി) കേരള എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന തലത്തിൽ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 5ന് രാവിലെ പത്തിന് ചെമ്പൂക്കാവ് ഹോളി ഫാമിലി കോൺവെൻ്റ് ഗേൾസ് ഹൈസ്കൂളിൽ പി ബാലചന്ദ്രൻ എംഎൽഎ നിർവഹിക്കും.

കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അധ്യക്ഷത വഹിക്കും. തൃശൂർ എ.സി.പി വി കെ രാജു, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, കോർപ്പറേഷൻ കൗൺസിലർ രജി റോയ്, ഇ.എം.സി ജില്ലാ കോർഡിനേറ്റർ ഡോ.ടി വി വിമൽ കുമാർ എന്നിവർ പങ്കെടുക്കും.

പെയിന്റിംഗ് മത്സരത്തിന് മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
തൃശൂർ വിദ്യാഭ്യാസ ജില്ല- 9496469483, ചാവക്കാട് വിദ്യാഭ്യാസ ജില്ല- 9447639262, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല – 98474 59297.

ബിന്ദുലാല്‍ തൃശ്ശൂര്‍

Related Articles

Back to top button