LatestThiruvananthapuram

സംസ്ഥാനത്ത് പു​തു​താ​യി 72 പ്ല​സ് വ​ണ്‍ ബാ​ച്ചു​ക​ള്‍ കൂ​ടി

“Manju”

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പു​തു​താ​യി 72 പ്ല​സ് വ​ണ്‍ ബാ​ച്ചു​ക​ള്‍ കൂ​ടി അ​നു​വ​ദി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. ഡി​സം​ബ​ര്‍ 13 മു​ത​ല്‍ കു​ട്ടി​ക​ള്‍ യൂ​ണി​ഫോം ധ​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും സ്കൂ​ളി​ലെ​ത്താ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്പെ​ഷ​ല്‍ സ്കൂ​ളു​ക​ള്‍ എ​ട്ടാം തി​യ​തി തു​റ​ക്കും. കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സീനേഷന് പ്രാധാന്യം നല്‍കുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് കൊവിഡ് വാക്സീന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്സീന്‍ സ്വീകരിക്കാത്തത്. ഇവരില്‍ 1066 പേര്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്സീന്‍ എടുത്തിട്ടില്ല. ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വാക്സീനെടുത്തിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button