IndiaLatest

5 ലക്ഷം എ.കെ-203 തോക്കുകള്‍ നിര്‍മ്മിക്കാന്‍ അനുമതി

“Manju”

ന്യൂഡല്‍ഹി: 5 ലക്ഷം എ.കെ-203 തോക്കുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. യുപിയിലെ അമേത്തിയില്‍ സ്ഥിതി ചെയ്യുന്ന കോര്‍വ ഓര്‍ഡിനന്‍സ് ഫാക്ടറിയിലാണ് തോക്ക് നിര്‍മ്മിക്കുക .പ്രതിരോധ നിര്‍മാണമേഖല സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം .

തോക്ക് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളും ഭാഗങ്ങളും ആവശ്യമായതിനാല്‍ അതുമായി ബന്ധപ്പെട്ട മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.മൂന്ന് പതിറ്റാണ്ട് മുമ്പ് ഉപയോഗിച്ചിരുന്ന ഇന്‍സാസ് റൈഫിളിന് പകരമായാണ് എ.കെ-47 തോക്കിന്റെ ഏറ്റവും പുതിയ പതിപ്പായ എ.കെ-203 തോക്കുകള്‍ ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞ തോക്കിന്റെ ദൂരപരിധി 300 മീറ്ററാണ്.

ഭീകര വിരുദ്ധവേട്ടക്കും നുഴഞ്ഞുകയറ്റ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി എ.കെ-203 തോക്കുകളാണ് കരസേന ഉപയോഗിക്കുന്നത്. ഇന്തോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ആര്‍.ആര്‍.പി.എല്‍) സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്.

Related Articles

Back to top button