IndiaInternationalLatest

ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ താരത്തിന് കോവിഡ്

“Manju”

Indian cricketer in England tests positive, quarantined - ഇംഗ്ലണ്ടിലുള്ള  ഇന്ത്യൻ താരത്തിന് കോവിഡ്; ക്വാറന്റൈനിൽ
ലണ്ടന്‍: ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ അംഗത്തിന് കോവിഡ്. പാരമ്ബരയ്ക്കായി ഇംഗ്ലണ്ടിലുള്ള ഒരു താരത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. പോസിറ്റീവ് ആയ താരം ഹോം ക്വാറന്റൈനില്‍ കഴിയുകയാണെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ്സിന് ലഭിച്ച വിവരം. നിലവില്‍ ഇംഗ്ലണ്ടിലുള്ള ബന്ധുവിന്റെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന താരം പിന്നീട് ദര്‍ഹാമില്‍ ടീമിനൊപ്പം ചേരും.
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് ശേഷം ഇംഗ്ലണ്ടില്‍ അവധി ആഘോഷിച്ചിരുന്ന ഇന്ത്യന്‍ താരങ്ങള്‍ ഇന്നാണ് ദര്‍ഹാമില്‍ ബയോ ബബിളില്‍ പ്രവേശിക്കുക.
തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരം കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത് എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം. താരവുമായി അടുത്ത സമ്ബര്‍ക്കത്തില്‍ വന്ന കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുകളും മൂന്ന് ദിവസം ഐസൊലേഷനില്‍ കഴിഞ്ഞിരുന്നു. അവരുടെ ഐസൊലേഷന്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.
ബുധനാഴ്ച ചീഫ് സെലക്ടറായ ചേതന്‍ ശര്‍മ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ കൊല്‍ക്കത്തയില്‍ സന്ദര്‍ശിച്ചുരുന്നു. എന്നാല്‍ എന്തിനായിരുന്നു കൂടിക്കാഴ്ച എന്ന് ഇരുവരും വ്യക്തമാക്കിയില്ല.
പാക്കിസ്ഥാന്‍ പരമ്ബരയ്ക്കുള്ള ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ താരവും കോവിഡ് പോസിറ്റീവ് ആകുന്നത്. കഴിഞ്ഞ ആഴ്ച പരമ്ബര ആരംഭിക്കുന്നതിന് രണ്ടു ദിവസം മുന്‍പാണ് ഏഴ് ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. താരങ്ങള്‍ക്ക് ഉള്‍പ്പടെ കോവിഡ് ബാധിച്ചതോടെ ഇംഗ്ലണ്ട് പുതിയ ടീമുമായാണ് മൂന്ന് ഏകദിന മത്സരങ്ങളും കളിച്ചത്.

Related Articles

Check Also
Close
  • ….
Back to top button